ഒമാനിൽ ഇന്ധന വിലയിൽ വർദ്ധന
മസ്‌ക്കറ്റ്: ജനുവരിയിലെ ഇന്ധന വില പ്രാബല്യത്തിൽ വന്നു. എം95 പെട്രോളിന് 213 ബൈസയും എം 91 പെട്രോളിന് 199 ബൈസയും ഡീസലിന് 230 ബൈസയുമാണ് ജനുവരിയിലെ നിരക്ക്. എണ്ണ, പ്രകൃതി വാതക മന്ത്രാലയമാണ് നിരക്കുകൾ പ്രഖ്യാപിച്ചത്.
കഴിഞ്ഞ മാസം എം 95 പെട്രോളിന് ലിറ്ററിന് 209 ബൈസയും എം 91 പെട്രോളിന് 186 ബൈസയും ഡീസലിന് 219 ബൈസയുമായിരന്നു ഈടാക്കിയിരുന്നത്. അതേസമയം, ഒമാനിൽ ഇന്ധന സബ്‌സിഡി പ്രാബല്യത്തിൽ വന്നു. ഇന്നലെ മുതൽ സ്വദേശികൾക്ക് സബ്‌സിഡി നിരക്കിൽ ഇന്ധനം ലഭിച്ചുതുടങ്ങി. 161,255 സ്വദേശികളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തത്. 376,000 സ്വദേശികൾ ഇന്ധന സബ്‌സിഡിക്ക് അർഹരാണെന്നാണ് സർക്കാ ർ കണക്കുകൾ വ്യക്തമാക്കുന്നത്.
600 റിയാലിൽ കുറഞ്ഞ വരുമാനക്കാരായ 18 വയസിന് മുകളിൽ പ്രായമുള്ള സ്വന്തമായി വാഹനമോ ബോട്ടോ ഉള്ള മുഴുവൻ സ്വദേശികളും സബ്‌സിഡിക്ക് അർഹരാണ്. 180 ബൈസ നിരക്കിൽ 200 ലിറ്റർ എം 91 പെട്രോൾ എല്ലാ മാസവും സബ്‌സിഡി കാർഡ് വഴി ലഭിക്കും.

