മലയാളി യുവാവ് സൗദിയിൽ അപകടത്തിൽ മരിച്ചു


റിയാദ്: സൗദി അറേബ്യയിലെ ത്വായിഫിലുണ്ടായ വാഹനാപകടത്തിൽ ഓമശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു.  കുഞ്ഞിരായിൻ− ഖദീജ ദന്പതികളുടെ മകൻ നടമ്മൽ പൊയിൽ പാറച്ചാലിൽ റിയാസ് (33) ആണ് മരിച്ചത്. ജിദ്ദയിൽ നിന്നു റിയാദിലേക്ക് ലോഡുമായി പോകുകയായിരുന്ന വാഹനം ഞായറാഴ്ച പുലർച്ചെ മറ്റൊരു വാഹനത്തിന്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. 

സാരമായ പരിക്കേറ്റ് ത്വായിഫിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട് മരിച്ചു. ഭാര്യ: റുക്സാന. മക്കൾ: റസ്ബിൻ, റസ്‌വ, ഫാത്തിമ (മൂന്നു മാസം). സഹോദരങ്ങൾ: ഇർഷാദ് (റിയാദ്), നുസൈബ, നുഫൈല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed