മസ്ക്കറ്റിൽ പോലീസ് ഉദ്യോഗസ്ഥൻ കുത്തേറ്റ് മരിച്ചു
മസ്ക്കറ്റ് : മസ്ക്കറ്റിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മസ്ക്കറ്റ് സിറ്റി സെന്ററിലാണ് ആക്രമണം നടന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാൾ മാനസിക പ്രശ്നങ്ങളുള്ളയാളാണെന്നും പോലീസ് അറിയിച്ചു.
ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ നേരെ ആക്രമി കത്തിയുമായി അടുക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ മാരകമായി കുത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു.
ജോലിക്കിടെ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും ആർ.ഒ.പി വക്താവ് പറഞ്ഞു.

