അനു­സ്മരണം സംഘടി­പ്പി­ച്ചു­


മനാമ: ഐ.വൈ.സി.സി ഗുദൈബിയ ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ ചരമദിനാചരണം നടത്തി. 

ഏരിയ പ്രസിഡണ്ട് സരുൺ എം.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. ലതീഷ് ഭരതൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഷഫീക്ക് കൊല്ലം മുഖ്യപ്രഭാഷണം നടത്തി, ഐ.വൈ.സി.സി പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റം സെക്രട്ടറി ഫാസിൽ വട്ടോളി, ട്രഷറർ ഹരി ഭാസ്കരൻ, റിച്ചി കളത്തുരേത്ത്, അജ്മൽ, വിൻസു കൂത്തപ്പള്ളി, ഈപ്പൻ ജോർജ്ജ്, അനസ് റഹിം എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. ഏരിയ സെക്രട്ടറി ജിതിൻ കണ്ണൂർ, ജോബിൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed