മസ്കത്തിലെ ഗുബ്രയിൽ വാഹനമിടിച്ച് എട്ടുവയസ്സുകാരന് ദാരുണാന്ത്യം


ഷീബ വിജയൻ

മസ്കത്ത്: വീടിന് സമീപം വാഹനത്തിനടിയിൽപ്പെട്ട് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. മുംബൈ സ്വദേശികളായ ഭാരത് ദാമോദറിന്റെയും നൂതൻ ഭരതിന്റെയും മകൻ വിവാൻ ഭരത് (8) ആണ് മരിച്ചത്. ഗുബ്രയിലാണ് ഇന്നലെ വൈകീട്ട് അഞ്ചോടെ അപകടമുണ്ടായത്. ഗുബ്ര ഇന്ത്യൻ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് വിവാൻ. മസ്കത്തിലെ മെഡിക്കൽ സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.

article-image

cxzddfsdfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed