മി­സിസ് യു­ണൈ­റ്റഡ് നേ­ഷൻ­സ് വേ­ൾ­ഡാ­യി­ മലയാ­ളി­ വനി­ത


ചരിത്രത്തിൽ ആദ്യമായി ദക്ഷിണേഷ്യക്കാരിയായ ഒരു വനിത ഓസ്ട്രേലിയയെ പ്രതിനിധാനം ചെയ്ത് മിസിസ് യുണൈറ്റഡ് നാഷൻസ്്വേൾഡ് എന്ന സൗന്ദര്യപ്പട്ടം നേടിയിരിക്കുകയാണ്. അതു മലയാളി യുവതി. ചേലക്കര കോലഞ്ചേരി കൃഷ്ണൻകുട്ടി നായരുടെയും രാധികയുടെയും മകൾ സരിത രാം മേനോൻ ആണ്  ഓസ്ട്രേലിയയുടെ യശസ്സ് ഉയർത്തിയ ഈ നേട്ടം കൈവരിച്ചത്. സൗത്ത് ഓസ്ട്രേലിയയിൽ നടന്ന വാശിയേറിയ മത്സരത്തിൽ അന്പതിലധികം രാജ്യങ്ങളിലെ 58 മത്സരാർത്ഥികളെ തോൽപ്പിച്ചാണ് സരിത വിജയകിരീടം അണിഞ്ഞത്. രാം മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് സരിതഓസ്ട്രേലിയയിലേയ്ക്ക് പറന്നത്. മക്കളായിക്കഴിഞ്ഞ് ഏത് വീട്ടമ്മയും നേരിടുന്ന പ്രതിസന്ധികൾ സരിതയും നേരിട്ടു. ഓസ്ട്രേലിയൻ പൗരത്വമുള്ള ഈ തൃശ്ശൂരുകാരിക്കും പറയാനുണ്ട് ആത്മവിശ്വാസക്കുറവ് മടുപ്പിച്ച ദിവസങ്ങളെക്കുറിച്ച്. മിസിസ് യുണൈറ്റഡ് നാഷൻസ് വേൾഡ് പട്ടത്തിലെത്താൻ കടന്പകൾ ഒരുപാട് കടക്കേണ്ടിവന്നിട്ടുണ്ട് സരിതയ്ക്ക്. കഴിവിനൊപ്പം സാമൂഹികപ്രവർത്തനവും സാംസ്കാരിക പ്രവർത്തനങ്ങളും ഒഴിച്ചുകൂടാനാവില്ല. ഒന്പതു ദിവസങ്ങൾ നീണ്ട കഠിനമായ മത്സരങ്ങൾ. ഫാഷൻ, സ്പോർട്സ്, അഭിമുഖം എന്നിങ്ങനെ നിരവധി ഭാഗങ്ങളായിരുന്നു മത്സരത്തിലുണ്ടായിരുന്നത്. ശിശുമന്ദിരങ്ങളിൽ സന്നദ്ധസേവനപ്രവർത്തനങ്ങൾ നടത്തി. 59 മത്സരാർത്ഥികളെ വിവിധ സംഘങ്ങളാക്കി തിരിച്ചാണ് സന്നദ്ധപ്രവർത്തനങ്ങൾ നടത്തിയത്. സരിതയ്ക്കൊപ്പം മിസിസ് അമേരിക്കയും മിസിസ് നൈജീരിയയുമായിരുന്നു ഉണ്ടായിരുന്നത്. ജലന്ധറിലെ ശിശുമന്ദിരത്തിൽ 300 കുട്ടികൾക്ക് ഭക്ഷണം പാകംചെയ്തുകൊടുത്ത അനുഭവം സരിത പങ്കുവെച്ചു. വീട്ടമ്മമാരാണെങ്കിലും മിസിസ് അമേരിക്കയ്ക്കും മിസിസ് നൈജീരിയയ്ക്കുമെല്ലാം പാചകത്തെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ലെന്ന് സരിത പറഞ്ഞു. ഒടുവിൽ ഗ്രിൽഡ് സാൻഡ്വിച്ചിൽ ഇവർ ഉറപ്പിച്ചു. എല്ലാ പച്ചക്കറികളും വെണ്ണയും സോസും ചേർത്ത് ഗ്രിൽ ചെയ്തെടുത്ത സാൻഡ്വിച്ച് ഇവർ കുട്ടികൾക്കായി വിളന്പി. കുറേസമയം കുട്ടികൾക്കൊപ്പം ചെലവഴിച്ചാണ് ഇവർ മടങ്ങിയത്. നാഷണൽ കോസ്റ്റ്യൂം റൗണ്ടിൽ ഓസ്ട്രേലിയയുടെ പതാകയടങ്ങുന്ന വസ്ത്രമാണ് സരിത ധരിച്ചത്. നടി മുഗ്ധ ഗോഡ്സെ ആയിരുന്നു വിധികർത്താവായെത്തിയത്.

ലാക്മെ ഫാഷൻ വീക്കിൽ മോഡലായിട്ടുണ്ട് സരിത. ഫാഷനോട് താത്പര്യമുണ്ടെങ്കിലും അതിനേക്കാളേറെ വനിതാ ശാക്തീകരണമാണ് ലക്ഷ്യമിടുന്നതെന്ന് സരിത പറയുന്നു. 35 വയസ്സ് കഴിഞ്ഞ് മക്കളായാൽ പിന്നെ ഭാവിയില്ലെന്ന് വിശ്വസിക്കുന്ന വനിതാസമൂഹം നമുക്ക് ചുറ്റും ഇപ്പോഴുമുണ്ട്. ഞാനും അങ്ങനെയായിരുന്നു. ദൈവാനുഗ്രഹത്താൽ എല്ലാം മാറിമറിഞ്ഞുവെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ആദ്യശ്രമത്തിൽ തന്നെ മിസിസ് ടാലന്റഡ് ഇന്ത്യ പുരസ്കാര ജേതാവായി. അതുകഴിഞ്ഞ് ഓസ്ട്രേലിയയിൽ നടന്ന മിസിസ് ന്യൂ സൗത്ത് വെയ്ൽസ് മത്സരത്തിൽ മിസിസ് സൗത്ത് ഏഷ്യ ഇന്ത്യ ജേതാവായി. ഈ നേട്ടങ്ങൾക്ക് ശേഷമാണ് മിസിസ് യുണൈറ്റഡ് നാഷൻസ് വേൾഡ് എന്ന നേട്ടം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed