ആദ്യ 'ഹിജാബ് മേയര്‍'
യു.കെ.യിലെ ഹിജാബ് ധരിക്കുന്ന ആദ്യ മേയറെന്നാണ് റഖിയ ഇസ്മയിലിനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ആദ്യ ഹിജാബ് മേയര്‍ മാത്രമല്ല ആദ്യ സൊമാലിയന്‍ സ്ത്രീ മേയര്‍ കൂടിയാണ് ഇവര്‍. നോര്‍ത്ത് ലണ്ടനിലെ ഇസ്ലിങ്ടണിലെ മേയറാണ് ഇവര്‍. ഇസ്ലിങ്ടണ്ണിന്റെ മേയറായിരിക്കാന്‍ കഴിഞ്ഞതിനെ വളരെയധികം താല്പര്യത്തോടെയാണ് ഇവര്‍ നോക്കിക്കാണുന്നത്. ഈ പദവി തന്നെ വളരെയധികം ശാക്തീകരിക്കുന്ന ഒന്നാണെന്ന് റാഖിയ പറയുന്നു. പ്രാദേശിക ജനതയുടെ പിന്തുണയും സന്തോഷവും എനിക്ക ഏറെ കരുത്ത് പകരുന്നു.കറുത്ത വര്‍ഗക്കാരായ സ്ത്രീകളും രാഷ്ട്രീയത്തില്‍ സക്രിയരാകണമെന്നാണ് റസിഖയുടെ അഭിപ്രായം. കറുത്ത വര്‍ഗക്കാരെയും ന്യൂനപക്ഷ ഗോത്രവര്‍ഗക്കാരെയുമെല്ലാം പ്രതിനിധീകരിക്കാന്‍ സാധിക്കണം. 2012 മുതലാണ് ഇസ്ലിങ്ടണിന്റെ മേയറാകുന്നത്. വളരെ മഹത്തായ ഒരു കൗണ്‍സിലാണ് തന്റേതെന്നാണ് ഇവര്‍ പറയുന്നത്. വര്‍ഷത്തില്‍ നാലു തവണ അംഗങ്ങളെല്ലാവരും ചേര്‍ന്ന് പുതിയ മാറ്റങ്ങളെ , പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യും. അംഗീകാരം നേടിയാല്‍ അതുമായി മുന്നോട്ട് പോകും. റാഖിയ ഇസ്മയില്‍ ഹോളോവേ വാര്‍ഡ് കൗണ്‍സിലറുമാണ്.

