ആശ്രിത നിയമനത്തിനായി അമ്മയെ കാറിടിച്ച് കൊലപ്പെടുത്തി മകൾ


ശാരിക l ദേശീയം

ജയ്പൂർ: സ‍ർക്കാർ സർവീസിലിരിക്കെ അച്ഛൻ മരിച്ചതിനെത്തുതുടർന്ന് ആശ്രിത നിയമനം ലഭിച്ച അമ്മയെ, ആ ജോലി സ്വന്തമാക്കാൻ ബന്ധുക്കളെ കൂട്ടുപിടിച്ച് കൊലപ്പെടുത്തി യുവതി. സംഭവത്തിൽ നീരജ് ശ‍ർമ്മയുടെ മകൾ ആയുഷിയും (23) ബന്ധുക്കളായ ആറ് പേരും പൊലീസിന്റെ പിടിയിലായി. എന്നാൽ കൊലപാതകത്തിന് പിന്നാലെ അമ്മാവൻ നൽകിയ പരാതിയോടെ യുവതിയുടെ സ‍ർക്കാർ ജോലിയെന്ന മോഹം പൊലിഞ്ഞു.

രാജസ്ഥാനിലെ ജയ്പൂരിലാണ് ആശ്രിത നിയമനം നേടാനായി മകൾ അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതാപ് നഗറിലെ രവീന്ദ്ര നഗർ സ്വദേശിയും ജയ്പൂർ കോടതയിലെ എൽ.ഡി ക്ലാർക്കുമായ 45 വയസുള്ള നീരജ് ശ‍ർമ്മയാണ് ജൂലൈ മൂന്നിന് കൊല്ലപ്പെട്ടത്. വൻ വേഗത്തിലെത്തിയ സ്കോ‍ർപിയോ കാർ നീരജിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പ്രഥമദൃഷ്ട്യാ ഒരപകടമെന്ന് തോന്നിച്ച ഈ മരണത്തിൽ നീരജ് ശ‍ർമ്മയുടെ സഹോദരനായ രാകേഷിന് തോന്നിയ സംശയമാണ് കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം പുറത്തുകൊണ്ടുവന്നത്.

ഭർത്താവ് വിജയ് കുമാർ ശർമ്മയുടെ മരണത്തിന് പിന്നാലെയാണ് നീരജ് ശ‍ർമ്മയ്ക്ക് ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്നത്. അച്ഛന്‍റെ വിയോഗത്തിന് തൊട്ടുപിന്നാലെ ആശ്രിത നിയമനം വഴി ജോലിയിൽ പ്രവേശിക്കാൻ മകൾ ആയുഷി താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ നീരജ് ശ‍ർമ ഇതിന് വിസമ്മതിച്ചതാണ് ആയുഷിയെ കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്.

ഇതോടെ അമ്മയുടെ സ‍ർക്കാർ ജോലിയും കുടുംബ സ്വത്തും തട്ടിയെടുക്കാനായി ആയുഷി ബന്ധുക്കൾക്കൊപ്പം ചേർന്ന് പദ്ധതി തയാറാക്കുകയായിരുന്നു. ഏഴ് ലക്ഷം രൂപയാണ് സ്വന്തം അമ്മയെ വകവരുത്താൻ ക്വട്ടേഷനായി ആയുഷി നൽകിയത്. അമ്മയെ ഒഴുവാക്കിയാൽ ആശ്രിത നിയമനത്തിലൂടെ ജോലി തനിക്ക് തന്നെ ലഭിക്കുമെന്നും അതോടൊപ്പം സ്വത്തുക്കൾ മുഴുവൻ സ്വന്തമാക്കാമെന്നുമായിരുന്നു യുവതിയുടെ കണക്കുകൂട്ടൽ.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed