വിദ്യാർത്ഥിയെ പൂട്ടിയിട്ട് ജീവനക്കാർ ഉറങ്ങാൻ പോയി, ജമ്മു കാശ്മീരിലെ സ്കൂളിന് കൂട്ട സസ്പെൻഷൻ!


ഷീബ വിജയൻ

ജമ്മു കാശ്മീരിലെ റംപാൻ ജില്ലയിൽ ക്ലാസ് മുറിയിൽ അബദ്ധത്തിൽ ഉറങ്ങിപ്പോയ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂൾ അധികൃതർ മുറിക്കുള്ളിൽ പൂട്ടിയിട്ടു പോയി. മണിക്കൂറുകളോളം അടച്ചിട്ട മുറിക്കുള്ളിൽ ഭയന്നു വിറച്ചു കുടുങ്ങിക്കിടന്ന വിദ്യാർത്ഥിക്ക് ഒടുവിൽ രക്ഷകനായത് ആ വഴി കടന്നുപോയ ഒരു കാൽനടയാത്രക്കാരനാണ്. സംഭവത്തിൽ കടുത്ത വീഴ്ച വരുത്തിയ സ്കൂളിലെ മുഴുവൻ ജീവനക്കാരെയും വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി സസ്പെൻഡ് ചെയ്തു. ബനിഹാളിലെ സർക്കാർ സ്കൂളിൽ 15 ദിവസത്തെ അവധിക്കായി ക്ലാസുകൾ ഔദ്യോഗികമായി അടച്ച ദിവസമാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

കുട്ടി ഉറക്കമുണർന്നപ്പോഴാണ് താൻ ക്ലാസ് മുറിയിൽ ഒറ്റയ്ക്ക് കുടുങ്ങിക്കിടക്കുകയാണെന്ന വിവരം തിരിച്ചറിഞ്ഞത്. ഭയന്നുപോയ കുട്ടി നിലവിളിച്ചെങ്കിലും അവധിക്കാലമായതിനാൽ സ്കൂൾ ജീവനക്കാർ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. രാത്രി സമയത്ത് സ്കൂളിന് സമീപത്തുകൂടി നടന്നുപോയ ഒരു കാൽനടയാത്രക്കാരനാണ് സ്കൂൾ കെട്ടിടത്തിനുള്ളിൽ നിന്നുള്ള കുട്ടിയുടെ കരച്ചിൽ കേട്ട് അങ്ങോട്ടേക്ക് എത്തിയത്. തുടർന്ന് അദ്ദേഹം സാഹസികമായി ക്ലാസ് മുറിയിൽ കുടുങ്ങിയ വിദ്യാർത്ഥിയെ പുറത്തെടുത്ത് രക്ഷിക്കുകയും, ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.

ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ചീഫ് എഡ്യൂക്കേഷൻ ഓഫീസർ സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നംഗ സമിതി നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് സ്കൂളിലെ അധ്യാപകരും മറ്റ് ജീവനക്കാരും ഈ ഗുരുതരമായ വീഴ്ചയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വിദ്യാർത്ഥിയുടെ സുരക്ഷിതത്വത്തിന് വലിയ രീതിയിൽ ഭീഷണിയുണ്ടാക്കുന്ന തരത്തിലുള്ള അനാസ്ഥയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബനിഹാളിലെ ക്രാവായിലുള്ള സർക്കാർ സ്കൂളിലെ ഒൻപത് ജീവനക്കാരെ (അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ) ഒന്നിച്ച് സസ്പെൻഡ് ചെയ്തുകൊണ്ട് സർക്കാർ കർശന നടപടി സ്വീകരിച്ചത്.

article-image

DSCADSDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed