അടച്ചിട്ട വീട് കുത്തി തുറ­ന്ന് മോഷണം; പൊന്നാനിയില്‍ 350 പ­വന്‍ ക­വര്‍­ന്നു


മലപ്പുറം:

പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തു­റ­ന്ന് മോ­ഷണം. വീ­ട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വര്‍ണം നഷ്­ടമായെന്നാണ് പ്രാഥമിക നി­ഗ­മനം. പൊന്നാനി സ്വദേശി മണല്‍തറയില്‍ രാജീവിന്‍റെ വീട്ടിലാണ് കവര്‍ച്ച നട­ന്നത്. ഇ­വര്‍ വി­ദേ­ശ­ത്താ­ണ് താ­മ­സി­ക്കു­ന്നത്. ശ­നി­യാഴ്ച വൈ­കി­ട്ട് വീ­ട് വൃ­ത്തി­യാ­ക്കാ­നെത്തിയ ജോ­ലി­ക്കാ­രി­യാ­ണ് പു­റ­കു­വശ­ത്തെ ഗ്രില്‍ കു­ത്തി­ തു­റ­ന്ന നി­ല­യില്‍ ക­ണ്ടെ­ത്തി­യത്. പി­ന്നീ­ട് വീ­ടി­നു­ള്ളില്‍ കയ­റി പരി­ശോ­ധി­ച്ച­പ്പോ­ളാ­ണ് അ­ല­മാ­ര­യട­ക്കം തു­റ­ന്നു­കി­ട­ക്കു­ന്ന­താ­യി ക­ണ്ടത്. പി­ന്നീട് ബ­ന്ധു­ക്കള്‍ എത്തി രാ­ജീ­വി­നെ വി­ളി­ച്ച് വിവ­രം അ­റി­യിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോക്കറില്‍ സൂ­ക്ഷി­ച്ച ര­ണ്ട് കോടിയോളം രൂപ വില വരു­ന്ന 350 പവൻ സ്വര്‍ണം മോഷണം പോയതായി അറിയു­ന്നത്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed