പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി തൃണമൂൽ നേതാവിന്റെ മകനെന്ന ആരോപണവുമായി ബി.ജെ.പി


പശ്ചിമബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീട്ടിൽ വെച്ച് ലൈംഗിക പീഡനത്തിന് ഇരയായി. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ഇത് മനസിലാക്കി വീട്ടിലെത്തിയ പ്രതി കുട്ടിയെ ബലമായി തൊഴുത്തിലേക്ക് വിളിച്ചുകൊണ്ടുപോകുകയും പിന്നാലെ പീഡിപ്പിക്കുകയുമായിരുന്നു.

കുട്ടി പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം സംഭവത്തിന് പിന്നിൽ പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകനാണെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. എന്നാൽ ബി.ജെ.പി വാദം തെറ്റാണെന്നും പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ടി.എം.സി വ്യക്തമാക്കി.

article-image

dfrsdfgdfgf

You might also like

  • Straight Forward

Most Viewed