ജയിലില്‍ നിന്ന് ഗ്യാങിനെ നിയന്ത്രിക്കാം, സര്‍ക്കാരിനെ നിയന്ത്രിക്കാൻ പറ്റില്ല ; അതിഷിയെ പരിഹസിച്ച് ബിജെപി


ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്ന് ഡല്‍ഹി ഭരിക്കുമെന്ന ആം ആദ് പാര്‍ട്ടി മന്ത്രി അതിഷിയുടെ പരാമര്‍ശത്തെ പരിഹസിച്ച് ബിജെപി. ഗ്യാങുകള്‍ ജയിലില്‍ നിന്ന് നയിക്കാമെങ്കിലും സര്‍ക്കാരിനെ ജയിലില്‍ നിന്ന് നയിക്കാനാകില്ലെന്നായിരുന്നു ബിജെപി എംപി മനോജ് തിവാരിയുടെ പരിഹാസം. ഡല്‍ഹിയിലെ ജനങ്ങളെ ദുരിതത്തിലാക്കിയ കെജ്രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ജനങ്ങള്‍ അത് മധുരം വിതരണം ചെയ്ത് ആഘോഷിച്ചെന്നും ബിജെപി ആരോപിച്ചു.

ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് കെജ്രിവാളിന്റേതെന്ന് മനോജ് തിവാരി ആരോപിച്ചു. വികസനപ്രവര്‍ത്തനങ്ങളൊന്നും നടത്താതെ സ്വന്തം കീശ വീര്‍പ്പിക്കുന്നതില്‍ മാത്രമായിരുന്നു എഎപി മന്ത്രിമാര്‍ ശ്രദ്ധിച്ചിരുന്നത്. സ്വന്തം ഗ്യാങിനെ ജയിലില്‍ നിന്ന് നിയന്ത്രിക്കുന്ന കുറ്റവാളികളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും സര്‍ക്കാരിനെ ജയിലില്‍ നിന്ന് നിയന്ത്രിക്കുന്ന കാര്യം നടപ്പില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു. വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

article-image

esfdfdfdfsdfsdfdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed