ദില്ലി മദ്യനയ അഴിമതിക്കേസ്; കെ കവിതയ്ക്ക് ജാമ്യമില്ല


ദില്ലി മദ്യനയ അഴിമതിക്കേസില്‍ കെ കവിതയ്ക്ക് ജാമ്യമില്ല. അറസ്റ്റ് ചോദ്യം ചെയ്ത് കവിത നല്‍കിയ ഹര്‍ജിയില്‍ കോടതി നോട്ടീസ് അയച്ചു. അതേസമയം, അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ കെജ്രിവാളിന്റെ കുടുംബാംഗങ്ങള്‍ വീട്ടുതടങ്കലിലെന്ന് എഎപി. കുടുംബത്തെ കാണാന്‍ എഎപി നേതാക്കളെ അനുവദിക്കുന്നില്ലെന്നും ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും എ എ പി മന്ത്രി ഗോപാല്‍ റായ് ചോദിച്ചു. അതേസമയം, ഇന്ന് ചേരാനിരുന്ന ദില്ലി നിയമസഭ സമ്മേളനം റദ്ദാക്കി. മാര്‍ച്ച് 27 ന് രാവിലെ 11.00 മണിക്ക് നിയമസഭ സമ്മേളനം ചേരും. ദില്ലി റൗസ് അവെന്യൂ കോടതി പരിസരത്തും സുരക്ഷ ശക്തമാക്കി.

ആം ആദ്മി പ്രതിഷേധത്തെ നേരിടാനായി മെട്രോ സ്റ്റേഷൻ വൈകുന്നേരം വരെ അടച്ചിടും. ആം ആദ്മി ഓഫീസിനടുത്ത ഐടിഒ മെട്രോ സ്റ്റേഷനാണ് അടച്ചത്. കെജ്‌രിവാളിൻ്റെ സുരക്ഷയിൽ ആശങ്കയെന്ന് അതിഷി മർലേന പറഞ്ഞു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള കെജ്‌രിവാളിന് ഇ ഡി കസ്റ്റഡിയിൽ ആര് സുരക്ഷയെരുക്കും? അരവിന്ദ് കെജ്‌രിവാൾ ഒരു മുഖ്യമന്ത്രി മാത്രമല്ല, വലിയ ആശയമാണ് എന്നും ആതിഷി അഭിപ്രായപ്പെട്ടു.

article-image

acdasdsasassaas

You might also like

  • Lulu Exchange
  • Straight Forward

Most Viewed