ഉത്തരാഖണ്ഡിൽ ലിവ് ഇൻ റിലേഷൻ ബന്ധങ്ങൾക്ക് തടവു ശിക്ഷ


ഉത്തരാഖണ്ഡിൽ ഒന്നിച്ചു ജീവിക്കണമെങ്കിൽ രക്ഷിതാക്കളുടെ സമ്മതത്തോടെയുള്ള വിവാഹ ബന്ധത്തിലൂടെ മാത്രമേ കഴിയുകയുള്ളൂ. രജിസ്റ്റർ ചെയ്യാതെ ഒന്നിച്ചു ജീവിക്കുന്നവർക്ക് ആറുവർഷം തടവുശിക്ഷയും പിഴയും ലഭിക്കും. ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ച ഏക സിവിൽ കോഡ് കരട്ബില്ലിലെ നിർദേശമാണിത്. ഉത്തരാഖണ്ഡ് സ്വദേശികൾ മറ്റ് സംസ്ഥാനങ്ങളിൽ ലിവ് ഇൻ റിലേഷൻ ബന്ധം നയിച്ചാലും നിയമം ബാധകമായിരിക്കും.

ലിവ് ഇൻ റിലേഷൻ പൊതുസമൂഹത്തിന്റെ ധാർമികതക്ക് നിരക്കുന്നതല്ലെന്നും ഇത്തരം ബന്ധങ്ങളിലെ ഒരു പങ്കാളി വിവാഹിതനും അല്ലെങ്കിൽ മറ്റൊരു ബന്ധത്തിലാണെങ്കിൽ, ഒരു പങ്കാളി പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ ബന്ധം രജിസ്റ്റർ ചെയ്യില്ലെന്നും നിർദേശത്തിലാണ്. രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ബന്ധത്തിന്റെ നിയമപരമായ സാധുത ഉറപ്പാക്കുന്നതിന് സമഗ്രാന്വേഷണവും നടത്തും. രജിസ്റ്റർ ചെയ്ത ലിവ് ഇൻ റിലേഷൻ ബന്ധങ്ങൾ അവസാനിപ്പിക്കുന്നതിന് ഇരുവരുടെയും രേഖാമൂലമുള്ള പ്രസ്‍താവനകളും ആവശ്യമാണ്. സംസ്ഥാനത്തെ ലിവ് ഇൻ റിലേഷൻ ബന്ധങ്ങളുടെ വിശദാംശങ്ങൾ സ്വീകരിക്കാൻ വെബ്സൈറ്റ് തന്നെ തയാറാക്കിക്കൊണ്ടിരിക്കുകയാണ്.

 

article-image

cddfsdfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed