സിപിആർ റെസിഡൻസ് പെർമിറ്റുമായി ബന്ധിപ്പിക്കണെമന്ന നിർദേശത്തിന് പാർലിമെന്റിൽ അംഗീകാരം
ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികളുടെ സ്മാർട്ട് ഐഡന്റിറ്റി കാർഡായ സിപിആർ അവരുടെ റെസിഡൻസ് പെർമിറ്റുമായി ബന്ധിപ്പിക്കണെമന്ന നിർദേശത്തിന് പാർലിമെന്റിൽ അംഗീകാരം ലഭിച്ചു. ജലാൽ ഖദം എം പിയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരാണ് നിർദേശം സമർപ്പിച്ചത്. ഇത് പ്രകാരം 2006ലെ ഐഡന്റിറ്റി കാർഡ് നിമയങ്ങളിൽ ഭേദഗതി വരുത്തണമെന്ന് നിർദേശവും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. അഭ്യന്തര മന്ത്രാലയവും, ഇൻഫർമേഷൻ ആന്റ് ഇ ഗവൺമെന്റ് അതോറിറ്റിയും ഈ നിർദേശത്തെ പിന്താങ്ങിയിട്ടുണ്ട്.
ഇതോടൊപ്പം വീട്ട് ജോലിക്കാർ ഉൾപ്പെടെയുള്ള ഗാർഹിക ജോലിക്കാർ അവരുടെ തൊഴിൽ കരാർ കാലയളവിൽ ജോലി വിട്ടു പോവുകയാണെങ്കിൽ ഇൻഡമിനിറ്റി അടക്കുള്ള സൗകര്യങ്ങൾ നൽകേണ്ടതില്ല എന്ന നിർദേശവും എംപിമാർ പാർലിമെന്റിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിട്ടുണ്ട്. പാർലിമെന്റിൽ അവതരിപ്പിച്ച് പാസാക്കിയ നിർദേശങ്ങൾ ഉപരിസഭയായ ശൂറ കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.