പീഡന കേസിൽ മൂൻകൂർ ജാമ്യം തേടി മുൻ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനു സുപ്രിംകോടതിയിൽ


നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മൂൻകൂർ ജാമ്യം തേടി മുൻ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനു സുപ്രിംകോടതിയിൽ. മൂൻകൂർ ജാമ്യപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹർജി. മനുവിന്റെ അപ്പീലിനെതിരെ അതിജീവിത തടസഹർജി നൽകിയിട്ടുണ്ട്. തന്റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് അതിജീവിത ഹർജിയിൽ പറയുന്നു.

ഹൈക്കോടതി അഭിഭാഷകനായ പി ജി മനുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പുത്തൻകുരിശ് പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. പി ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ നിയമസഹായം തേടിയെത്തിയ എറണാകുളം സ്വദേശിയായ യുവതിയെ സീനിയർ ഗവൺമെന്റ് പ്ലീഡറായിരുന്ന അഡ്വക്കേറ്റ് പിജി മനു ഓഫീസിൽ വെച്ച് പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങൾ പകർത്തിയെന്നുമാണ് പരാതി. പൊലീസ് കേസ് എടുത്തതിന് പിന്നാലെ പി ജി മനു ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും പത്ത് ദിവസത്തിനുള്ളിൽ കീഴടങ്ങനും നിർദേശം നൽകിയിരുന്നു. കീഴടങ്ങാനുള്ള കാലാവധി കഴിഞ്ഞതോടെയാണ് പുത്തൻകുരിശ് പൊലീസ് പി ജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയത്. കേസ് എടുത്തതിന് പിന്നാലെ പി ജി മനു ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജി വെച്ചിരുന്നു.

article-image

gfhfghfghfghfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed