ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി മുഖമാകാൻ സമ്മർദം ശക്തമാക്കി നിതീഷ്


ന്യൂഡല്‍ഹി: ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി മുഖമാകാൻ സമ്മർദം ശക്തമാക്കി ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ. സമ്മർദ തന്ത്രത്തിന്റെ ഭാഗമായാണ് ഇന്‍ഡ്യാ മുന്നണി കൺവീനർ പദവി നിതീഷ് ഏറ്റെടുക്കാത്തതെന്നാണ് സൂചന. മുന്നണി അധ്യക്ഷനെ പ്രഖ്യാപിക്കാത്തതിലും നിതിഷ് കുമാർ അതൃപ്തിയിലാണ്.

മുന്നണിയിൽ സമ്മർദ്ദം ശക്തമാക്കി പ്രധാനമന്ത്രി മുഖമാക്കാനാണ് നീക്കം. നിതീഷ് കൺവീനർ ആയാൽ വേറെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകാൻ പാടില്ല എന്ന് ജെഡിയു നേതാക്കൾ നിലപാട് എടുക്കുകയാണ്. മുന്നണി അധ്യക്ഷനായി മല്ലികാർജുൻ ഖർഗെയെ പ്രഖ്യാപിക്കുന്നത് മമതയുടെ നിലപാട് അറിഞ്ഞ ശേഷമാകാം എന്ന് രാഹുൽഗാന്ധി പറഞ്ഞതിലും നിതീഷ് കുമാർ അതൃപ്തിയിലാണ്.

ഇന്‍ഡ്യാ മുന്നണിയുടെ പ്രധാനമന്ത്രി മുഖമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ഉയർത്തിക്കാണിക്കാൻ മമത ബാനർജി, അരവിന്ദ് കെജ്‌രിവാൾ എന്നിവർ ആവശ്യപ്പെട്ടത് മുതൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അസ്വസ്ഥതനാണ്. അതേസമയം ഇന്‍ഡ്യാ മുന്നണി സീറ്റ് ചർച്ചകളിലെ ധാരണകളിൽ അന്തിമ തീരുമാനമെടുക്കാനുള്ള കൂടിക്കാഴ്ചകൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരംഭിച്ചു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ, എൻസിപി ശരത് പവാർ എന്നിവരുമായി നാളെ കൂടിക്കാഴ്ച നടത്തും. ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാളുമായി ഖർഗെ ഇന്നലെ കൂടിക്കാഴ്ച നടത്തി.

article-image

SASDADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed