ഐഎസ്ഐഎസ്സുമായി ബന്ധമുള്ള എട്ട് ഭീകരരെ എൻഐഎ പിടികൂടി


ഭീകരസംഘടനയായ ഐഎസ്ഐഎസിന്‍റെ ബെല്ലാരി മൊഡ്യൂളുമായി ബന്ധമുള്ള എട്ട് ഭീകരരെ എൻഐഎ പിടികൂടി. വിവിധ സ്ഥലങ്ങളിൽ ഐഇഡി സ്ഫോടനം നടത്താനുള്ള ഇവരുടെ പദ്ധതിയും എൻഐഎ തകർത്തു. മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, ഡൽഹി എന്നിവയുൾപ്പെടെ നാല് സംസ്ഥാനങ്ങളിലായി 19 സ്ഥലങ്ങളിൽ ഇന്ന് രാവിലെ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. പിടിയിലായവരിൽ നിന്നും സൾഫർ, പൊട്ടാസ്യം നൈട്രേറ്റ്, വെടിമരുന്ന്, സ്‌ഫോടക വസ്തുക്കളുടെ ശേഖരം, നിരവധി രേഖകൾ, കഠാരകൾ, പണം, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയും എൻഐഎ കണ്ടെടുത്തു. 

കർണാടകയിലെ ബല്ലാരിയിലും ബംഗുളൂരുവിലും മഹാരാഷ്ട്രയിലെ പൂനെയിലും മുംബൈയിലും ഡൽഹിയിലും ജാർഖണ്ഡിലെ ബൊക്കാറോയിലുമാണ് എൻഐഎയും പോലീസും പരിശോധന നടത്തിയത്. ഐഎസിന്‍റെ ബല്ലാരി മൊഡ്യൂളിന്‍റെ നേതാവ് മുഹമ്മദ് സുലൈമാൻ എന്നറിയപ്പെടുന്ന മിനാസും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

article-image

േ്ിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed