ദുബൈയിൽ റോഡപകടം മൂന്ന് മരണം

എമിറേറ്റ്‌സ് റോഡിൽ ശനിയാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തിൽ 3 പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎഇ സ്വദേശികളാണ് മരിച്ചതെന്നും അമിതവേഗമാണ് അപകടത്തിന് കാരണമെന്നും ഷാർജ പൊലീസ് അറിയിച്ചു. എമിറേറ്റ്സ് റോഡിൽ അൽ സുബൈർ ടണലിൽ നിന്ന് ബ്രിഡ്ജ് നമ്പർ 7 ലേക്ക് പോകുകയായിരുന്ന വാഹനം റോഡിന്റെ ഇരുവശവും വേർതിരിക്കുന്ന കോൺക്രീറ്റ് ബാരിയറിലും ലൈറ്റ് തൂണിലും ഇടിച്ചാണ് അപകടമുണ്ടായത്. ഷാർജ പൊലീസ് സെൻട്രൽ ഓപറേഷൻസ് റൂമിൽ രാത്രി 7.17 നാണ് ഇതുസംബന്ധിച്ച റിപോർട്ട് ലഭിച്ചത്. ഉടൻ തന്നെ പ്രത്യേക പൊലീസ് സംഘങ്ങളും ആംബുലൻസും സ്ഥലത്തേക്ക് കുതിച്ചു. പരുക്കേറ്റയാളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിത വേഗവും പെട്ടെന്നു തെന്നിമാറിയതുമാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ട്രാഫിക് നിയമങ്ങൾ പാലിക്കാനും വേഗം കുറയ്ക്കാനും റോഡിൽ ശ്രദ്ധിക്കാനും ജാഗ്രത പാലിക്കാനും ഷാർജ പൊലീസ് ജനറൽ കമാൻഡ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.
ീൂ്ൂ