50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന മൂന്ന് പേർ അറസ്റ്റിൽ


മധ്യപ്രദേശിലെ ഗുണ ജില്ലയിൽ 50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കടം വാങ്ങിയ തുക തിരിച്ചുവാങ്ങാൻ എത്തിയ സ്ത്രീയാണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ ചഞ്ചൗഡ മേഖലയിലാണ് സംഭവം. ഭോപ്പാലിലെ നസിറാബാദ് സ്വദേശിയായ മധ്യവയസ്കയാണ് മരിച്ചത്. സുതാലിയ പ്രദേശത്തുള്ള ചിലർ സ്ത്രീയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഈ തുക തിരിച്ചു നൽകിയിരുന്നില്ല. ഈ പണം തിരിച്ചുവാങ്ങാൻ വേണ്ടിയാണ് അവർ അവിടെയെത്തിയത്.

പ്രതികളിലൊരാൾ സ്ത്രീയെ സംഭവം നടന്ന ടെലി ഗ്രാമത്തിൽ എത്തിച്ചു. തുടർന്ന് മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് ശേഷം സ്ത്രീയെ കൊലപ്പെടുത്തി. പിന്നീട് മൃതദേഹം അഴുക്കുചാലിൽ കുഴിച്ചിട്ടു. അഴുക്കുചാലിൽ അഴുകിയ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂട്ടബലാത്സംഗ-കൊലപാതകക്കേസ് പുറത്തായത്.

article-image

xadsadsadsadsadsas

You might also like

  • Straight Forward

Most Viewed