കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ വീട്ടിൽ മകന്റെ സുഹൃത്ത് വെടിയേറ്റ് മരിച്ച നിലയിൽ


ദില്ലി: കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മന്ത്രിയുടെ മകന്റെ സുഹൃത്തായ വിനയ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ ലക്നൗവിലെ വസതിയിലാണ് സംഭവം. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി കൗശൽ കിഷോർ രംഗത്തെത്തി. കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ടത് മകൻ്റെ ഉറ്റ സുഹൃത്താണ്. സംഭവ സമയത്ത് മകൻ സ്ഥലത്ത് ഇല്ലായിരുന്നു. പൊലീസ് കണ്ടെത്തിയത് മകൻ്റെ പേരിലുള്ള തോക്കാണ്. സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് അറിയിച്ചു.

article-image

ASDADSDSDSADSA

You might also like

  • Straight Forward

Most Viewed