ബീഹാറിൽ അമ്മയെയും കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി


ബീഹാറിലെ കതിഹാർ ജില്ലയിൽ അമ്മയെയും രണ്ട് കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലാണ് 35 വയസ്സുള്ള സ്ത്രീയുടെയും 6 ഉം 10 ഉം വയസ്സുള്ള കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബാലിയ ബെലോൺ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബെലൗൺ ഗ്രാമപഞ്ചായത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. സദാബ് സരിൻ ഖാത്തൂൻ (35), മക്കളായ ഫൈസാൻ ഫിറോസ് (6), പായ ഫിറോസ് (10) എന്നിവരാണ് മരിച്ചത്. ഗ്രാമത്തിനടുത്തുള്ള മുഹറം മേള കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഭർത്താവ് ഫിറോസ് ആലമാണ് സംഭവം ആദ്യം കാണുന്നത്.

ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊലപാതകം നടക്കുമ്പോൾ ഇയാളുടെ രണ്ടാം ഭാര്യ അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇവരുടെ വാദം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

article-image

DADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed