രാഹുലിനെതിരായ അപകീർത്തി കേസ്; പരാതിക്കാരൻ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാറിനും സുപ്രിംകോടതി നോട്ടീസ്

അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ അപ്പീൽ സുപ്രിംകോടതിയിൽ. പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാറിനും സുപ്രിംകോടതി നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം മറുപടി സമർപ്പിക്കാനാണ് കോടതിയുടെ നിർദേശം.
ഹരജി ആഗസ്റ്റ് നാലിന് വീണ്ടും പരിഗണിക്കും. മോദി പരാമർശത്തിൽ കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഗാന്ധി സുപ്രിംകോടതിയെ സമീപിച്ചത്.
sgdsg