ഗുജറാത്തിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി ഒന്‍പത് പേർ മരിച്ചു
ഗുജറാത്തിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി ട്രാഫിക് പോലീസുകാരനുൾപ്പെടെ ഒന്‍പത് പേർ മരിച്ചു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നിന് അഹമ്മദാബാദിലെ സാർഖേജ്−ഗാന്ധിനഗർ ഹൈവേയിലെ ഫ്ലൈഓവറിലാണ് അപകടമുണ്ടായത്.
അമിത വേഗതത്തിൽ വന്ന ജാഗ്വാർ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിന് തൊട്ടുമുമ്പ് സ്ഥലത്ത് ഒരു ട്രക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് മറ്റൊരു അപകടമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇവിടെ തടിച്ചുകൂടിയ ആളുകളുടെ ദേഹത്തേക്കാണ് കാർ ഇടിച്ചുകയറിയത്. അഞ്ച് പേർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. മറ്റ് നാൽ പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
sdgd

