രാഹുൽ ഗാന്ധി ആയുർവേദ ചികിത്സയ്ക്കായി കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിലേക്ക്
കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരാഴ്ച നീളുന്ന ആയുർവേദ ചികിത്സയ്ക്കായി കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിലേക്ക് പോകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയത്. സംസ്‌കാര ശുഗ്രൂഷയ്ക്ക് ശേഷം വൈകുന്നേരത്തോടെ തന്നെ രാഹുൽ കോട്ടയ്ക്കലെത്തും.
ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റി മാധവന്‍ കുട്ടി വാര്യരുടെ മേൽനോട്ടത്തിലാകും രാഹുലിന് ചികിത്സ നൽകുക. അതേസമയം, ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ വ്യക്തത വരാത്തതിനാൽ എപ്പോഴാണ് രാഹുൽ തിരിക്കുക എന്നതിലും അവ്യക്തതയുണ്ട്.
dgfdg

