മോദിയുടെ കീഴിൽ ഇന്ത്യയുടെ കടം 55 ലക്ഷം കോടിയിൽ നിന്ന് 155 ലക്ഷം കോടിയായെന്നു കോൺഗ്രസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യത്തെ കടം ഏകദേശം മൂന്നു മടങ്ങ് വർധിച്ച് 155 ലക്ഷം കോടി രൂപയായെന്നു കോണ്‍ഗ്രസ്. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചു ധവളപത്രം ഇറക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 2014ൽ ഇന്ത്യയുടെ കടം 55 ലക്ഷം കോടിയായിരുന്നു. എന്നാലതു നിലവിൽ 155 ലക്ഷം കോടിയായി. മോദി സർക്കാരിന്‍റെ സാമ്പത്തിക കെടുകാര്യസ്ഥതയാണു നിലവിലെ സാമ്പത്തികാവസ്ഥയുടെ കാരണമെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റ് പറഞ്ഞു.
67 വർഷത്തിനിടെ 14 പ്രധാനമന്ത്രിമാരുടെ കീഴിൽ ഇന്ത്യയുടെ കടം 55 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ നരേന്ദ്ര മോദി 100 ലക്ഷം കോടി രൂപയായി ഇതു വർധിപ്പിച്ചുവെന്നും സുപ്രിയ പറഞ്ഞു.
xvc

