ബിപർജോയ് ചുഴലിക്കൊടുങ്കാറ്റ് ശക്തിപ്രാപിച്ചു; കേരളത്തിൽ മഴ കനക്കും
അറബിക്കടലിൽ രൂപംകൊണ്ട ബിപർജോയ് ചുഴലിക്കൊടുങ്കാറ്റ് ശക്തിപ്രാപിച്ച് കരയോട് അടുക്കുന്നു. നിലവിൽ ഗോവയ്ക്കും മുംബൈയ്ക്കും മധ്യത്തിലായാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. സൗരാഷ്ട്ര, കച്ച് തീരങ്ങൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കരയിലേക്ക് എത്തുമ്പോൾ മണിക്കൂറിൽ 150 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും, കടൽതീരത്തെ വിനോദസഞ്ചാരത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ന്യൂനമർദത്തിന്‍റെ ഫലമായുള്ള ശക്തമായ മഴയുടെ ഭീഷണി ഇപ്പോഴും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. വരും ദിവസങ്ങളിലും കേരളത്തിൽ മഴ ശക്തമാകും. ഈ മാസം 14 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ddxfx

