പാക് പട്ടാളം അറസ്റ്റ് ചെയ്ത മലയാളി കറാച്ചിയിലെ ജയിലില്‍ മരിച്ചു


അതിര്‍ത്തി ലംഘിച്ചെത്തിയതിന് പാകിസ്താന്‍ പട്ടാളം അറസ്റ്റുചെയ്ത മലയാളി കറാച്ചിയിലെ ജയിലില്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാലക്കാട് കപ്പൂര്‍ സ്വദേശി സുല്‍ഫിക്കര്‍ (48)ആണ് പാകിസ്താനില്‍ വച്ച് മരിച്ചത്. മൃതദേഹം പഞ്ചാബ് അതിര്‍ത്തിയായ അട്ടാറിയില്‍ എത്തിക്കും. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നടപടി സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.
സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് സുല്‍ഫിക്കറിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് മരണവാര്‍ത്ത കേരള പൊലീസിന് ലഭിച്ചത്. അതിനിടെ വര്‍ഷങ്ങളോളം ദുബായി ജയിലിലായിരുന്ന സുല്‍ഫിക്കറിനെ കുറിച്ച് എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു.

article-image

fghdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed