കർണാടക നിയമസഭ തെരഞ്ഞെടുപ്പ്; സർവജ്ഞനഗർ മണ്ഡലത്തിൽ മലയാളിയായ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ജയം


കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തേരോട്ടം തുടരുന്പോൾ സർവജ്ഞനഗർ മണ്ഡലത്തിൽ മലയാളിക്ക് ജയം. മുൻ മന്ത്രിയും കോൺഗ്രസ് സ്ഥാനാർഥിയുമായ കെ.ജെ.ജോർജാണ് വിജയിച്ചിരിക്കുന്നത്. ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസ് നൂറിൽ കൂടുതൽ സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗോണിൽ അയ്യായിരത്തിലേറെ വോട്ടിന് മുന്നിലാണ്. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിലാണ്. ഹുബ്ബള്ളിധാർവാഡ് മണ്ഡ‍ലത്തിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ പിന്നിലായിരുന്നെങ്കിലും ഇപ്പോൾ വീണ്ടു മുന്നിലെത്തി.

അതേസമയം ചന്നപട്ടണയിൽ എച്ച്.ഡി.കുമാരസ്വാമിയുടെ ലീഡ് നില കുറയുകയാണ്. രാമനഗരയിൽ മത്സരിക്കുന്ന മകൻ മകൻ നിഖിൽ കുമാരസ്വാമിയും ഇപ്പോൾ പിന്നിലാണ്. മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ മകൻ ബി.എസ്.വിജേന്ദ്ര ശികാരിപുരയിൽ മുന്നിലാണ്.

article-image

5ൈ45

You might also like

  • Lulu Exchange
  • Straight Forward

Most Viewed