ലീഡ് ചെയ്യുന്ന സ്ഥാനാർഥികളോട് ബംഗളൂരുവില്‍ എത്താന്‍ കോണ്‍ഗ്രസ് നിർദ്ദേശം


കർണാടകയിൽ കേവല ഭൂരിപക്ഷം മറികടന്നതോടെ ലീഡ് ചെയ്യുന്ന സ്ഥാനാർഥികളോട് ബംഗളൂരുവില്‍ എത്താന്‍ നിര്‍ദേശം നല്‍കി കോണ്‍ഗ്രസ്. ബിജെപിയുടെ ഓപ്പറേഷന്‍ താമര നീക്കം തടയുക എന്ന ഉദ്ദേശത്തോടെയാണ് എംഎല്‍എമാരോട് ബംഗളൂരുവിലെത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. മുംബൈ കർണാടക, ഹൈദരാബാദ് കർണാടക, മധ്യ കർണാടക, തീരദേശമേഖല, ബംഗളൂരു നഗരമേഖല എന്നിവിടങ്ങളിൽ കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റം നടത്തി.

ഇതിനിടെ, കർണാടകയുടെ മികച്ച ഭാവിക്കായി തന്‍റെ അച്ഛൻ മുഖ്യമന്ത്രി ആകണമെന്ന പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ രംഗത്തെത്തി. ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റിനിർത്താനായി കോൺഗ്രസ് ഏതു മാർഗവും സ്വീകരിക്കുമെന്നും യതീന്ദ്ര പറഞ്ഞു.

article-image

14234

You might also like

Most Viewed