രാഹുൽ മോദിയെന്ന പേരുള്ളവർക്കെല്ലാം മാനഹാനിയുണ്ടാക്കിയെന്ന് കോടതി


മോദിയെന്ന പേരുള്ളവർക്കെല്ലാം മാനഹാനിയുണ്ടാക്കുന്നതായിരുന്നു കോലാറിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗമെന്ന് സൂറത്ത് സെഷൻസ് കോടതി. രാഹുലിന്‍റെ ഹർജി തള്ളിയ ജഡ്ജി ആർ.എസ്. മൊഗേര നടത്തിയ നിരീക്ഷണങ്ങളുടെ വിശദ വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാഹുലിന്‍റേത് അതിപ്രാധാന്യമുള്ള പ്രത്യേക സാഹചര്യമല്ല. എംപി സ്ഥാനം നഷ്ടമായത് അപരിഹാര്യമായ നഷ്ടമല്ല. പ്രത്യേക അധികാരം ഉപയോഗിച്ച് ഇത്തരം കേസുകളിൽ സ്റ്റേ നൽകിയാൽ അത് കോടതിയോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാകും എന്നും കോടതി നിരീക്ഷിച്ചു.

കേസ് നിയമപരമല്ലെന്ന രാഹുലിന്‍റെ വാദം നിലനിൽക്കില്ല. പൊതുപ്രവർത്തകനായ പൂർണേഷ് മോദിക്ക് ഇതുസംബന്ധിച്ച് പരാതി നൽകുന്നതിന് തടസമില്ല. വിചാരണ കോടതി വിശദമായ തെളിവുകൾ പരിശോധിച്ചാണ് ശിക്ഷ വിധിച്ചതെന്നും സെഷൻസ് കോടതി നിരീക്ഷിച്ചു.

article-image

DFGDFGDFG

You might also like

  • Lulu Exchange
  • Straight Forward

Most Viewed