ആമയൂർ കൂട്ടക്കൊല: റെജികുമാറിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

ആമയൂർ കൂട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട റെജികുമാറിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. റെജികുമാറിന്റെ മാനസികനില സംബന്ധിച്ച റിപ്പോർട്ട് എട്ട് ആഴ്ചയ്ക്കുള്ളിൽ കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
ജയിലില്‍ കഴിഞ്ഞ കാലയളവില്‍ റെജികുമാറിന്റെ സ്വഭാവം, ചെയ്ത ജോലികള്‍ എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കൈമാറാന്‍ വിയ്യൂർ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ടിനോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. റെജികുമാറിന്റെ മാനസികനില വിശകലനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവിയോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍മുഖേനെ കൈമാറാനും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
DFSDFS