ചെക്ക് ബൗൺസ് കേസ്; ബോളിവുഡ് നടൻ രാജ്പാൽ യാദവിന് മൂന്ന് മാസം തടവ്, കോടികളുടെ പിഴയും
ശാരിക l ദേശീയം
ന്യൂഡല്‍ഹി: വിവിധ ചെക്ക് ബൗണ്‍സ് കേസുകളിൽ പ്രശസ്ത ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്നുമാസം തടവുശിക്ഷ വിധിച്ച് ഡല്‍ഹി ഹൈക്കോടതി. ഏഴ് കേസുകളിലായാണ് മൂന്ന് മാസത്തെ തടവ് വിധിച്ച വിചാരണ കോടതി നടപടി ഹൈക്കോടതി ശരിവെച്ചത്. ശിക്ഷയ്ക്ക് പുറമെ, ഒാരോ കേസിലും 1.05 കോടി രൂപ വീതം പരാതിക്കാരന് നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ അധ്യക്ഷയായ ബെഞ്ചാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. മുരളി പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഫയല്‍ ചെയ്ത ഏഴ് ചെക്ക് ബൗണ്‍സ് കേസുകളാണ് ഈ വിധിക്ക് ആധാരം. പ്രൊബേഷന്‍ ഓഫ് ഒഫെന്‍ഡേഴ്സ് ആക്ട് പ്രകാരമുള്ള ഇളവുകൾ തനിക്ക് അനുവദിക്കണമെന്ന രാജ്പാല്‍ യാദവിന്റെ ആവശ്യം കോടതി തള്ളി. വിചാരണ വേളകളിലുടനീളമുള്ള താരത്തിന്റെ പെരുമാറ്റം വിലയിരുത്തുമ്പോൾ ഇത്തരം ഒരു ഇളവിന് അദ്ദേഹം അർഹനല്ലെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത തീർക്കാമെന്ന് രാജ്പാല്‍ യാദവ് പലതവണ കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും, നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അത് പാലിക്കാന്‍ തയ്യാറായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാരനെന്ന വിധി കോടതി നിലനിർത്തിയത്.
2010-ൽ രാജ്പാല്‍ യാദവ് നിര്‍മിച്ച ‘അട്ടാ പട്ടാ ലാപ്പട്ടാ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഈ കേസുകൾക്ക് വഴിവെച്ചത്. സിനിമ നിർമാണത്തിനായി ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് അദ്ദേഹം അഞ്ചു കോടി രൂപ വായ്പയെടുത്തിരുന്നു. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതോടെ വായ്പ തിരിച്ചടവ് മുടങ്ങി. തുടര്‍ന്ന് രാജ്പാല്‍ യാദവും ഭാര്യ രാധാ യാദവും നല്‍കിയ നിരവധി ചെക്കുകള്‍ അക്കൗണ്ടില്‍ മതിയായ തുകയില്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. ഇതോടെയാണ് ഇരുവര്‍ക്കുമെതിരെ ഏഴ് പ്രത്യേക കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കേസിൽ രാജ്പാലിന്റെ ഭാര്യ രാധാ രാജ്പാല്‍ യാദവ് ഒാരോ കേസിലും 5 കോടിയിലധികം രൂപ വീതം പിഴയടയ്ക്കണമെന്നും കോടതി കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ട്.
്േിു്ിു

