അമിത്ഷാ പങ്കെടുത്ത ചടങ്ങിനിടെ സൂര്യാതപമേറ്റ് 8 പേർ മരിച്ചു ; 24 പേർ ചികിത്സയിൽ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത അവാർഡുദാന ചടങ്ങിനെത്തിയ എട്ടു പേർ സൂര്യാതപമേറ്റ് മരിച്ചു. 24 പേർ ചികിത്സയിലാണ്. നവി മുംബൈയിലെ ഘാർഖറിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അപ്പാസാഹെബ് ധർമാധികാരി എന്നറിയപ്പെടുന്ന ആക്ടിവിസ്റ്റ് ദത്താത്രേയ നാരായണന് മഹാരാഷ്ട്ര ഭൂഷൺ പുരസ്കാരം നൽകുന്ന ചടങ്ങിനെത്തിയവരാണ് മരിച്ചത്. സൂര്യാതപമേറ്റ ഉടൻ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
DFGS FGFGS