യുപിയിൽ ട്രാക്ടർ ട്രോളി പാലത്തിൽനിന്ന് വീണ് ആറു പേർ മരിച്ചു

ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ ട്രാക്ടർ ട്രോളി പാലത്തിൽനിന്ന് വീണ് ആറു പേർ മരിച്ചു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിൽഹാറിലെ ബിർസിംഗ്പൂർ ഗ്രാമത്തിലായിരുന്നു അപകടം. യുപി സർക്കാർ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അരലക്ഷം രൂപ വീതവും നൽകും.
വിശ്വാസവുമായി ബന്ധപ്പെട്ട് ഗരാ നദിയിൽ നിന്ന് വെള്ളമെടുക്കാൻ പോകുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ട്രാക്ടറിൽ മുപ്പതിലധികം പേരുണ്ടായിരുന്നു.
dfhft