മുംബൈ−പൂനെ ഹൈവേയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം

മുംബൈ−പൂനെ ഹൈവേയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 യാത്രക്കാർ മരിച്ചു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൂനെയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ബസ്. പുലർച്ചെ 4.50ഓടെ സിംഗ്രോബ ക്ഷേത്രത്തിനടുത്തുവെച്ചാണ് ബസ് അപകടത്തിൽ പെട്ടത്. ഖോപോലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്.
ഗുർഗാവോണിൽ നിന്നുള്ള ബാജി പ്രഭു വാദക് സംഘങ്ങളായിരുന്നു ബസിലുണ്ടായിരുന്നത്. പൂനെയിൽ നടന്ന സംഗീത പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. പരിക്കേറ്റവരെ ഖോപോലി റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണിത്.
r5u7rur