മഅദനി സ്ഥിരം കുറ്റവാളിയെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍


ബംഗളൂരു സ്‌ഫോടനക്കേസില്‍ രണ്ട് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേസിലെ പ്രതിയായ പിഡിപി നേതാവ് മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കേരളത്തിലേക്ക് പോകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടാണ് മഅദനി സുപ്രീകോടതിയെ സമീപിച്ചത്. ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് മഅദനിക്ക് എതിരെ ചുമത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിചാരണ ഉടന്‍ പൂര്‍ത്തിയാകാനിരിക്കുന്ന സാഹചര്യത്തില്‍ പ്രതിയെ നാട്ടിലേയ്ക്കയക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കും. മഅദനിക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു.

അതേസമയം ജന്മനാട്ടിലേക്ക് പോകാനുള്ള അനുവാദം മാത്രമാണ് ചോദിക്കുന്നതെന്ന് മഅദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. കേസ് പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേയ്ക്കി മാറ്റി.

article-image

DSFGD

You might also like

  • Straight Forward

Most Viewed