എലിയെ ഓടയില്‍ മുക്കിക്കൊന്ന യുവാവിനെതിരേ കേസ്

എലിയെ ഓടയില്‍ മുക്കിക്കൊന്ന യുവാവിനെതിരേ മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരതയ്ക്ക് കേസെടുത്തു. ബദാവൂനില്‍ നിന്നുള്ള ഉത്തര്‍പ്രദേശുകാരനായ 30 കാരനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ എലിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയും ഓടയില്‍ മുക്കിക്കൊല്ലുകയും ചെയ്തു. കഴിഞ്ഞ നവംബറില്‍ നടന്ന സംഭവത്തിലാണ് യുപി പോലീസ് കേസെടുത്തത്. മണ്‍പാത്ര നിര്‍മ്മാതാവായ മനോജ്കുമാറിനെതിരേയാണ് കേസെടുത്തിട്ടുള്ളത്. ഒരു ചെറിയ കുടിലില്‍ മൂന്ന് പെണ്‍മക്കള്‍ക്കൊപ്പമാണ് ഇയാള്‍ കഴിയുന്നത്. 2022 നവംബറില്‍ ഇയാള്‍ എലിയെ കൊല്ലുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. തുടര്‍ന്ന് പ്രദേത്തെ മൃഗാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ കേസ് കൊടുക്കുകയായിരുന്നു. തുടര്‍ന്ന് കുമാര്‍ ജാമ്യമെടുത്ത് പുറത്തുവരികയും ചെയ്തു.വികേന്ദ്ര ശര്‍മ്മ എന്നയാളാണ് പരാതി നല്‍കിയത്. തുടര്‍ന്ന് എലിയുടെ പോസ്റ്റുമാര്‍ട്ടം നടത്തുകയും മുങ്ങിമരണമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമായിരുന്നു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിന്റെയും വീഡിയോ തെളിവുകളുടെ പശ്ചാത്തലത്തിലാണ് ഇയാള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. മനോജ്കുമാറിനെ പിന്നീട് കോടതിയില്‍ ഹാജരാക്കും. എലി ഒരു സാധാരണ ജീവിയാണ്. എന്നാല്‍ അവയെ കൊല്ലുന്നത് മൃഗങ്ങള്‍ക്കെതിരേയുള്ള ക്രുരതയുടെ തെളിവാണ്. ഒരാളും ഇനി ഇതുപോലെയുള്ള കാര്യം ചെയ്യരുതെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് താന്‍ കേസുമായി പോയതെന്ന് ശര്‍മ്മ പറയുന്നു. അതേസമയം കുട്ടികളാണ് എലിയെ കൊന്നതെന്നും താന്‍ അതിനെ ഓടയില്‍ നിന്നും പുറത്തെടുക്കുകയാണ് ചെയ്തതെന്നും അപ്പോഴാണ് വീഡിയോ എടുത്തതെന്നുമാണ് മനോജ്കുമാര്‍ പറഞ്ഞത്. എലിയെ കൊന്നതിന് യുപിയില്‍ എടുക്കുന്ന ആദ്യ കേസാണ് ഇത്.
DACDVVV