എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്


എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്. ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ചർച്ചയ്ക്ക് പിന്നാലെയാണ് അനിൽ ആന്റണി തീരുനത്തിലെത്തിയത്. ഇന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കും.

ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും. അനിൽ ആന്റണിയുടെ സാന്നിധ്യം കൂടുതൽ ക്രിസ്ത്യൻ വിഭാഗങ്ങളെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. രാഷ്ട്രീയമായി കേരളത്തിൽ ഇത് ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തൽ.

ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ഭാഗമായാകും അനിൽ ആന്റണി പ്രവർത്തിക്കുക.  കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്ററുമായിരുന്നു. ബിബിസി വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസുമായി തെറ്റി, പദവികള്‍ രാജിവച്ചു.

article-image

FGDFDGFD

You might also like

  • Lulu Exchange
  • Straight Forward

Most Viewed