നീല, വെള്ള റേഷൻ കാർഡുകൾക്ക് ഇനി മണ്ണെണ്ണ ഇല്ല


സംസ്ഥാനത്തെ മുൻഗണന ഇതര വിഭാഗത്തിലുള്ള നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം മുതൽ മണ്ണെണ്ണ ഇല്ല. ഇതോടെ 51.81 ലക്ഷം പേർക്ക് ഇനി റേഷൻ കടകളിൽ നിന്നു മണ്ണെണ്ണ ലഭിക്കില്ല. അതേസമയം മുൻഗണനാ വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് കാർഡ് ഉടമകളായ 41.44 ലക്ഷം പേർക്ക് മൂന്ന് മാസത്തിലൊരിക്കൽ അര ലിറ്റർ വീതം മണ്ണെണ്ണ ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകൾ ഉള്ള എല്ലാ കാർഡ് ഉടമകൾക്കും മൂന്ന് മാസത്തെ വിഹിതമായി ആറ് ലിറ്റർ തുടരും. ഇത് ഏപ്രിൽ, മേയിലായി പകുത്തു നൽകും. കേന്ദ്ര വിഹിതം കുറച്ചതോടെയാണ് നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഇനി മുതൽ മണ്ണെണ്ണ ഇല്ലാത്തത്.

പൊതുവിതരണ സംവിധാനം വഴി നൽകാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന മൂന്ന് മാസത്തേക്കുള്ള മണ്ണെണ്ണയുടെ വിഹിതം ഈ സാമ്പത്തിക വർഷം മുതൽ 3,888 കിലോ ലിറ്ററിൽ (38.88 ലക്ഷം ലിറ്റർ) നിന്ന് 1,944 കിലോ ലിറ്ററായി (19.44 ലക്ഷം ലിറ്റർ) കുറച്ചതോടെയാണ് നീല, വെള്ള കാർഡ് ഉടമകൾ ആദ്യമായി മണ്ണെണ്ണ വിഹിതത്തിൽ നിന്നു സ്ഥിരമായി പുറത്താകുന്നത്.

article-image

sss

You might also like

Most Viewed