പശ്ചിമബംഗാളില്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി


പശ്ചിമബംഗാളില്‍ ബിജെപി നേതാവിനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. ബിജെപി നേതാവ് രാജു ഝായാണ് മരിച്ചത്. വെടിയേറ്റ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൂര്‍വ്വ ബര്‍ദ്ധമാനിലെ ശക്തിഗഡിലാണ് സംഭവം. സംഭവത്തിന് പിന്നില്‍ ആരാണ് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അക്രമികളെപ്പറ്റി അന്വേഷണം ആരംഭിച്ചതായി എസ്.പി വ്യക്തമാക്കി.

രാം നവമി ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന സംഘര്‍ഷവുമായി ഈ കൊലപാതകത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.

article-image

fgfdgfdgdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed