ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായി തെരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ). ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലാണ് പുലര്‍ച്ചെ മുതല്‍ എൻഐഎ പരിശോധന ആരംഭിച്ചത്. ഭീകരവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. റെയ്ഡില്‍ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. കൊടും കുറ്റവാളികളായ ലോറന്‍സ് ബിഷ്ണോയി, നീരജ് ബവാന സംഘങ്ങളെ എന്‍ഐഎ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ബിഷ്ണോയുടെ ഗ്യാംഗിന് പാക്കിസ്ഥാന്‍ ചാര സംഘടനയായ ഇന്‍റര്‍ സര്‍വീസസ് ഇന്‍റലിജന്‍സുമായി(ഐഎസ്ഐ) ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.
ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ ഒരു ആയുധ വിതരണക്കാരന്‍റെ വീട്ടില്‍നിന്നും പാക്കിസ്ഥാനില്‍ നിന്നും കൈപ്പറ്റിയ ആയുധങ്ങള്‍ എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ എന്‍ഐഎ സംഘം ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും എന്‍ഐഎ അഞ്ച് സംസ്ഥാനങ്ങളിലായി 50ലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. അന്നും വൻ ആയുധ ശേഖരവും ലഹരി വസ്തുക്കളും പിടിച്ചെടുത്തിരുന്നു.
dsgdfg
