രഹസ്യമായി വാലന്റൈൻസ് ദിനം ആഘോഷിക്കാൻ ഗോവയിലെത്തിയ കമിതാക്കൾ കടലിൽ മുങ്ങിമരിച്ചു
വീട്ടുകാരോട് പറയാതെ വാലന്റൈൻസ് ദിനം ആഘോഷിക്കാൻ ഗോവയിലെത്തിയ കമിതാക്കൾ കടലിൽ മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് പാലോലം ബീച്ചിലാണ് അപകടമുണ്ടായത്. ഉത്തർപ്രദേശ് സ്വദേശികളായ സുപ്രിയ ദുബൈ (26), വിഭു ശർമ്മ (27) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി ലൈഫ് ഗാർഡിന്റെ സഹായത്തോടെ ഇരുവരെയും കരക്കെത്തിച്ചു. ഉടൻ തന്നെ കൊങ്കൺ സോഷ്യൽ ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
സുപ്രിയ ബംഗളൂരുവിലും വിഭു ഡൽഹിയിലുമാണ് താമസിച്ചിരുന്നത്. ഇരുവരും ബന്ധുക്കളാണെന്നും ഇവർ ഗോവയിൽ എത്തിയ കാര്യം വീട്ടുകാർക്ക് അറിയില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി സുപ്രിയയും വിഭുവും ഗോവയിൽ ഉണ്ടെന്നും തിങ്കളാഴ്ച പാലോലം ബീച്ചിന് സമീപം നാട്ടുകാർ ഇവരെ കണ്ടതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
r57r6t8t6



