മദ്യം വാങ്ങുന്നതിന് ലൈസൻസ് പദ്ധതി നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

മദ്യം വാങ്ങുന്നതിന് ലൈസൻസ് സംവിധാനം നടപ്പിലാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. തമിഴ്‌നാട് സർക്കാരിനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സർക്കാരിനും പൊലീസ് ഉദ്യോഗസ്ഥർക്കും നോട്ടീസ് നൽകുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത കുട്ടികൾ മദ്യത്തിന് അടിമകളാകുന്ന സാഹചര്യം വിലയിരുത്തിയാണ് കോടതി ഇത്തരത്തിലൊരു നിർദേശം മുന്നോട്ട് വെച്ചത്.
മദ്യശാലകളുടെ പ്രവർത്തന സമയം രണ്ട് മണി മുതൽ എട്ട് മണിവരെയാക്കി കുറയ്ക്കണമെന്നും നിർദേശത്തിൽ കോടതി പറയുന്നുമദ്യം വാങ്ങാനുളള ലൈസൻസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മദ്യശാലകൾക്കും പബ്ബുകൾക്കും കൃത്യമായ നിർദേശം നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. കൂടാതെ 21 വയസ് തികയാത്തവർക്ക് മദ്യം വിൽക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. മദ്യത്തിന്റെ വിൽപ്പന, മദ്യം വാങ്ങൽ എന്നിവയ്ക്ക് ലൈസൻസ് സംവിധാനം നടപ്പാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹർജിക്കാർ കോടതിയെ സമീപിച്ചിരുന്നു. ഈ കേസുകൾ പരിഗണിക്കുമ്പോളാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
47578