ഭാരത് ജോഡോ യാത്രയിൽ സിപിഐഎം നേതാവും പ്രതിപക്ഷ കക്ഷികളും പങ്കെടുക്കും


രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര കശ്മീരിലെത്തുമ്പോള്‍ പ്രതിപക്ഷ കക്ഷികളെല്ലാം യാത്രയുടെ ഭാഗമാവും. സംസ്ഥാനത്തെ മൂന്ന് മുഖ്യമന്ത്രിമാര്‍ യാത്രയില്‍ അണിചേരും. ഫറുഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരാണ് യാത്രയില്‍ അണിചേരുക. അതോടൊപ്പം തന്നെ ഗുപ്തര്‍ സഖ്യത്തിന്റെ ഭാഗമായ സിപിഐഎമ്മിന്റെ നേതാവ് യൂസഫ് തരിഗാമി രാഹുലിനോടൊപ്പം നടക്കും.

ഡിസംബര്‍ 24 ന് ഡല്‍ഹിയില്‍ എത്തിയ ഭാരത് ജോഡോ യാത്ര ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ജനുവരി മൂന്നിന് ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ നിന്ന് പുനരാരംഭിക്കുന്ന യാത്ര മാസാവസാനത്തില്‍ കശ്മീരിലെത്തും.

ഫാസിസ്റ്റ് ശക്തികളെ വെല്ലുവിളിക്കാന്‍ ധൈര്യമുള്ളവരുടെ കൂടെ ധൈര്യം കാണിക്കുന്നവരോടൊപ്പം നില്‍ക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു. മെച്ചപ്പെട്ട ഇന്ത്യക്ക് വേണ്ടി യാത്രയില്‍ പങ്കെടുക്കുമെന്നും മുഫ്തി പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ യാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കശ്മീരിലെത്തി. കശ്മീരില്‍ യാത്രയെത്തുമ്പോള്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫറുഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, തരിഗാമി എന്നിവര്‍ പങ്കെടുക്കുമെന്നും സൂചിപ്പിച്ചു.

ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ ലഖാപൂര്‍ അതിര്‍ത്തിയില്‍ യാത്രയെത്തുമ്പോള്‍ സ്വാഗതം ചെയ്യാനുണ്ടാവുമെന്ന് ഫറൂഖ് അബ്ദുള്ളയും ഒമര്‍ അബ്ദുള്ളയും പറഞ്ഞിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും യാത്രയുടെ ഭാഗമാവുമെന്നും പറഞ്ഞിരുന്നു.

article-image

dsfasf

You might also like

  • Straight Forward

Most Viewed