ദമ്പതികൾ ദുർമന്ത്രവാദം നടത്തിയെന്ന് സംശയം; അജ്ഞാതർ വെട്ടിക്കൊന്നു

ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ ദുർമന്ത്രവാദം നടത്തിയെന്ന് സംശയിച്ച് ദമ്പതികളെ അജ്ഞാതർ വെട്ടിക്കൊന്നു. റസൂൽ ജുമുകിപതിയ സാഹി ഗ്രാമത്തിലെ ബഹദ മുർമു (45), ഭാര്യ ധനി (35) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. അർദ്ധരാത്രിയോടെ മൂർച്ചയേറിയ ആയുധങ്ങളുമായി ഇവരുടെ വീട്ടിൽ എത്തിയ ചിലർ ദമ്പതികളെ ആക്രമിക്കുകയായിരുന്നു.
നിലവിളി കേട്ട് മുറിയിലേക്കെത്തിയ മകൾ സിംഗോ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന മാതാപിതാക്കളെയാണ്. ഉടൻ തന്നെ സിംഗോ അമ്മാവൻ മറാണ്ഡിയെ വിവരമറിയിച്ചു. അമ്മാവനാണ് ദൈതാരി പോലീസ് സ്റ്റേഷനിലറിയിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ു്ിു്ു
ിുപിപ