അഞ്ഞൂറ് വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി എയർ ഇന്ത്യ


എയർബസ്, ബോയിംഗ് കംപനികളിൽനിന്നായി അഞ്ഞൂറ് വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ തയാറെടുക്കുന്നു. ടാറ്റാഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലായതോടെ വൻതോതിലുള്ള വികസനത്തിനാണ് എയർ ഇന്ത്യയുടെ ശ്രമം. നാനൂറോളം ചെറിയ ജറ്റ് വിമാനങ്ങളും എയർബസ് എ 350, ബോയിംഗ് 787, 777 ഇനങ്ങളിലുള്ള നൂറ് വിമാനങ്ങളുമാണ് വാങ്ങുക. ഇതിനായുള്ള കരാർ വരുംദിവസങ്ങളിൽ ഒപ്പിടുമെന്ന് എയർ ഇന്ത്യ ഉന്നതൻ വെളിപ്പെടുത്തി.

അതേസമയം, കരാറിനെക്കുറിച്ച് പ്രതികരിക്കാൻ എയർബസും ബോയിംഗും വിസമ്മതിച്ചു. ടാറ്റാ ഗ്രൂപ്പും പ്രതികരണത്തിന് തയാറായിട്ടില്ല.

article-image

AAA

You might also like

  • Straight Forward

Most Viewed