ഇന്ത്യ−പാക് അതിർത്തിയിൽ വെടിവെപ്പ്

രാജസ്ഥാനിലെ ഇന്ത്യ−പാക്കിസ്ഥാന്‍ അതിർത്തിയിൽ ഇന്ത്യയുടെ അതിർത്തിരക്ഷാ സേന(ബിഎസ്എഫ്) സൈനികരും പാക്കിസ്ഥാൻ റേഞ്ചേഴ്‌സും തമ്മിൽ വെടിവയ്പ്പുണ്ടായി. അനുപ്ഗഡ് സെക്ടറിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് വെടിവയ്പ്പുണ്ടായത്. ഇന്ത്യയുടെ ഭാഗത്ത് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഗ്രാമവാസികൾക്ക് നേരെയാണ് പാക് സൈന്യം ആദ്യം വെടിയുതിർത്തത്. തുടർന്ന് ബിഎസ്എഫ് തിരിച്ചടിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
8g7iy