രാജസ്ഥാനിൽ വിവാഹച്ചടങ്ങിനിടെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് നാല് മരണം

രാജസ്ഥാനിൽ ജോധ്പൂരിലെ ഭുംഗ്ര ഗ്രാമത്തിൽ വിവാഹച്ചടങ്ങിനിടെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് നാലുപേർ മരിച്ചു. കുട്ടികളടക്കം 60 ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ 42 പേരുടെ നില ഗുരുതരമാണ്.
ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ജയ്പൂർ മഹാത്മാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 51 പേർക്ക് 35 മുതൽ 60 ശതമാനം വരെയും 11 പേർക്ക് 80മുതൽ 100 ശതമാനം വരെയും പൊള്ളലേറ്റതായി പോലീസ് അറിയിച്ചു.
6utu