വനപാലകരുമായുള്ള ഏറ്റുമുട്ടൽ: കർണാടക വനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത് നാട്ടുകാർ
പ്രദീപ് പുറവങ്കര
ബംഗളൂരു: വനപാലകരുമായുള്ള ഏറ്റുമുട്ടലിൽ കർണാടക വനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ചാമരാജനഗർ ജില്ലയിലെ ഹാനൂരിലാണ് സംഭവം നടന്നത്. വന്യമൃഗങ്ങളെ വേട്ടയാടനെത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വനപാലകരുടെ അവകാശവാദം. എന്നാൽ മരണപ്പെട്ടവരുടെ കുടുംബം ആരോപണം നിഷേധിക്കുകയും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. ഇത് സംഘർഷത്തിലേക്ക് വഴിവെച്ചു.
സംഭവത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാരും മരിച്ചവരുടെ ബന്ധുക്കളും ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു. കാവേരി വൈൽഡ് ലൈഫ് സാങ്ച്വറി ഓഫീസാണ് തകർത്തത്. ഓഫീസിലുണ്ടായിരുന്ന ഫർണീച്ചറുകളും അനുബന്ധവസ്തുക്കളും റോഡിലേക്ക് എറിഞ്ഞിട്ടുണ്ട്.
dfgfdg

